ദേശീയപാത മംഗലംപാലത്ത് റോഡ് ക്രോസ് ചെയ്യുന്ന ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു

Share this News

ദേശീയപാത മംഗലംപാലത്ത് റോഡ് ക്രോസ് ചെയ്യുന്ന ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു

ദേശീയപാത മംഗലം പാലത്ത് റോഡ് ക്രോസ് ചെയ്യുന്ന സമയത്ത് ചെടികൾ കയറ്റി വന്ന വാഹനത്തിൽ കാർ വന്ന് കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പാലക്കാട് സ്വദേശി ശ്രീപ്രകാശ് (54) ഭാര്യ രഞ്ജിനി (45) എന്നിവർക്കാണ് പരിക്കേറ്റത്.വേണ്ടത്ര നല്ല രീതിയിൽ സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്തതാണ് ഇവിടെ അപകടങ്ങൾ വർദ്ധിച്ചുവരുന്നത് .അകലെ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഇങ്ങനെയൊരു റോഡ് ക്രോസ് ചെയ്യുന്ന കാര്യത്തിനെ കുറിച്ച് അറിയുന്നതിനായി സൂചന ബോർഡുകളോ മറ്റു സംവിധാനങ്ങളോ ഇവിടെ ഇല്ല .ഇതിനെതിരെ ശക്തമായ റിപ്പോർട്ടുകൾ വിവിധ ദൃശ്യമാധ്യമങ്ങളും വടക്കഞ്ചേരി അപ്ഡേഷനിലും നിരവധി തവണ ചെയ്തിട്ടുള്ളത് എങ്കിലും ഇതുവരെ ആരും ഇതിനു വേണ്ട നടപടികളുമായി മുന്നോട്ടുവന്നില്ല. ദിവസവും റിപ്പോർട്ട് ചെയ്യാത്ത അപകടങ്ങളും നിരവധിയാണ് ഇവിടെ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ വലിയ തരത്തിലുള്ള അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/JxMmTTWxnqh1xGFJACdGjt


Share this News
error: Content is protected !!