Share this News

മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി
റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുതവധു രാധിക മർച്ചന്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് എത്തിയത് . ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹം കാർ മാർഗം ഗുരുവായൂരിൽ എത്തി. വൈകിട്ട് 5ന് ശേഷം ക്ഷേത്രത്തിലെത്തി. സോപാനത്ത് നെയ് സമർപ്പിച്ച് തൊഴുതു. ദേവസ്വം തുടങ്ങാനുദ്ദേശിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുത്രിക്കു സഹായം നൽകുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചതായി ചെയർമാൻ പറഞ്ഞു. അന്നദാന ഫണ്ടിലേക്ക് 1.51 കോടി രൂപയുടെ ചെക്ക് കൈമാറി. ദേവസ്വത്തിന്റെ ഉപഹാരം മെയർമാൻ സമ്മാനിച്ചു.
Share this News