നെമ്മാറ : നെല്ലിയാമ്പതി സീതാർകുണ്ഡ്, അപകടത്തിൽപെട്ട സന്ദീപിന്റെ (22) ബോഡി ഫയർ ഫോഴ്‌സും, പോലീസും വനംവകുപ്പും കൂടിയുള്ള ഇന്നലെ മുതുലുള്ള തിരച്ചിലിൽ കണ്ടെത്തി.
സീതാർകുണ്ഡ് സൂയിസൈഡ് പോയിന്റിൽ നിന്നും താഴെ വീണതിൽ ഒരാളെ രക്ഷിച്ചു മറ്റേയാളുടെ മൃത്യ ദേഹം കണ്ടത്തി,
വടക്കഞ്ചേരി ആലത്തൂർ ഫയർ സ്‌റ്റേഷനും പോലീസുമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. സൂയിസൈഡ് പോയിന്റിൽ നിന്നും റോപ്പ് ഇട്ട് ഇറങ്ങി താഴോട്ട് ഇറങ്ങിയുള്ള തിരച്ചിലിൽ ഫെയർമാൻ മുരളി,ലീഡിങ് ഫെയർമാൻ സായ് കൃഷ്ണ എന്നിവരാണ് തിങ്കളാഴ്ച്ച പുലർച്ചെ നാലരയോടെ.. പാറയിലും.. മാരകൊമ്പുകൾക്കും ഇടയിൽ നിന്നും ആളെ കണ്ടെത്തുമ്പോൾ ഇടുപ്പ് എല്ലിനടക്കം കാര്യമായക്ഷദം ഏറ്റ നിലയിലായിരുന്നു. തുടന്ന് നെറ്റും സേഫ്റ്റി ബെൽറ്റും ഉപയോഗിച്ച് മുകളിലോട്ട് കയറ്റി,
ഇന്നലെ ഞായാറാഴ്ച നെല്ലിയാമ്പതി കാണാനെത്തിയ നാല് പേര് അടങ്ങുന്ന സംഘത്തിൽ രണ്ട് പേർക്കാണ് അപകടം സംഭവിച്ചത്,
സീതാര്‍കുണ്ഡ് വ്യൂപോയിന്റിൽ നിന്ന് ചിത്രമെടുക്കുന്നതിനിടെ കാല് തെന്നി താഴേക്ക് വീഴുകയായിരുന്നു എന്ന് കൂടെ ഉണ്ടായിരുന്നവർ പറയുന്നു , .ഫയര്‍ഫോഴ്‌സും, പോലീസും, വനം വകുപ്പും അടങ്ങുന്ന സംഘം സീതാര്‍കുണ്ഡിന് താഴെ കൊല്ലങ്കോട് വന മേഖലയിൽ ഇന്നലെ രാത്രിയില്‍ തന്നെ തിരിച്ചില്‍ ആരംഭിച്ചിരുന്നു, വനമേഖലയിൽ തുടർന്ന് നടത്തിയതിരച്ചലിൽ മൃത്യദേഹം കണ്ടെത്തി