Share this News

എക്സൈസ് ചെക്ക്പോസ്റ്റിൽ പാലക്കാട് സ്പെഷ്യൽ സ്‌ക്വാഡും, ചെക്ക് പോസ്റ്റ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ രാജസ്ഥാൻ സ്വദേശിയെ 26500 രൂപയുടെ കള്ളനോട്ടുകൾ സഹിതം പിടികൂടി
രാജസ്ഥാൻ ബാർഡ്മർ ജില്ലയിൽ ഗുഡ മലാനി ശങ്കർ പുരി മകൻ മഹേന്ദർ പുരിയെയാണ് 500 രൂപയുടെ 53 കള്ളനോട്ടുകളുമായി എക്സൈസ് ഇൻസ്പെക്ടർ A.B പ്രസാദിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പൊള്ളാച്ചി – തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ നടത്തിയ പരിശോധനയിലാണ് വ്യാജനോട്ടുകാരനെ കണ്ടെത്തിയത്.
പ്രിവന്റീവ് ഓഫീസർമാരായ ടി.പി മണികണ്ഠൻ, പി. ഗുരുവായൂരപ്പൻ, സി.ഇ. ഒ മാരായ, എ.കെ അരുൺ കുമാർ, ശരവണൻ. പി,എ. അബ്ദുൾ ബാസിത്, അജോയ്.എസ്, പി ഡ്രൈവർ എസ്.പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയും തൊണ്ടിയും അനന്തര നടപടികൾക്കായി കൊല്ലങ്കോട് പോലീസിന് കൈമാറി.
പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/CVZuio3lcij4yG5dqtqxOo

Share this News