നീതിവാക്യം:

‘3 സെൻറ് കോളനിയിലാ ഞാൻ താമസം.
എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഇത്രം വളർത്തിട്ട് പെട്ടെന്ന് അവർ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാൻ എൻ്റെ പെൺമക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാൻ ഹാപ്പിയാണ്…….’
അടയ്ക്കാ രാജു

നീതി കേരളം കാത്തിരുന്ന ആ മനുഷ്യൻ.. സിസ്റ്റർ അഭയ കേസിലെ ദൈവത്തിന്റെ സ്വന്തം സാക്ഷി.. കോടതിയിൽ പല സാക്ഷികളും കൂറ് മാറുകയും മൊഴി മാറ്റി പറയുകയും ഒക്കെ ചെയ്തപ്പോളും നിവർത്തി കേടു കൊണ്ട് മോഷണം തൊഴിലാക്കിയ രാജു ഒരിക്കൽ പോലും മൊഴി മാറ്റി പറഞ്ഞില്ല..
സ്വയം ഒരു മോഷ്ടാവ് ആയിരുന്നിട്ടും ഒരിക്കൽ പോലും പണത്തിനോ ഒരു തരത്തിലുള്ള സ്വാധീനത്തിനോ വഴങ്ങാതെ തന്റെ കോടതി മൊഴിയിലെ ഒരു വാക്കും പോലും മാറ്റി പറയാതെ ഉറച്ചു നിന്നയാൾ.
ഒരു പക്ഷേ അടക്ക രാജുവിന്റെ മൊഴി ഇല്ലായിരുന്നെങ്കിൽ അയാളുടെ മനക്കരുത്ത് ഇല്ലായിരുന്നെങ്കിൽ അഭയക്ക് നീതി കിട്ടുമായിരുന്നില്ല.
ആ സംഭവത്തിന് ശേഷം മോഷണം നിർത്തിയ രാജു കൂലിപ്പണി ചെയ്താണ് പിന്നീട് ജീവിച്ചത് സിസ്റ്റർ അഭയക്ക് നീതി കിട്ടിയ ഇന്ന് ഉറപ്പിച്ചു പറയാം അഭയക്കു നീതി നൽകാൻ വേണ്ടി സംഭവ സ്ഥലത്തേക്ക് ദൈവം അയച്ച ദൈവത്തിന്റെ സ്വന്തം സാക്ഷിയാണ് അടയ്ക്ക രാജു എന്ന ഈ മനുഷ്യൻ
രാജുവേട്ടാ നിങ്ങൾ കട്ടത് ചെമ്പല്ല, കേരളത്തിന്റെ ഹൃദയമാണ്..ഏറ്റവും സത്യസന്ധനായ കള്ളന് സല്യൂട്ട്.
“ആ കുഞ്ഞിന് നീതി കിട്ടി,
വലിയ വീടും പണവും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.
എങ്കിലും..
ആ കുഞ്ഞിന് നീതികിട്ടണ്ടെ…??
28 വർഷങ്ങൾ,
വെറും 22 മത്തെ വയസിലാണ് ആ കുഞ്ഞ് മരിച്ചത്.
27 വയസുള്ള കുട്ടി എനിക്കുമുണ്ട്.” വിധിക്ക് ശേഷമുള്ള രാജുവിൻ്റെ വാക്കുകളാണിത്..
ഓർക്കുക..
ഇത്രയൊക്കെ വാഗ്ദാനങ്ങൾ വന്നിട്ടും, ഇന്നും ഈ മനുഷ്യൻ ജീവിക്കുന്നത് മൂന്ന് സെന്റ് ഭൂമിയിൽ…!!!
സമൂഹം കളളൻ എന്ന് പറഞ്ഞ് മുദ്ര കുത്തിയപ്പോഴും, കൂറുമാറത്ത ഏക ഒരു ദ്യഷസാകഷി ഇദേഹം ആയിരുന്നു.
രാജു എന്ന അടയ്ക്ക രാജു..
