
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ആദ്യമായി ഗർഭപാത്രം നീക്കൽ ശാസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ച മെഡിക്കൽ സംഘത്തെ ചിറ്റൂർ താലൂക്ക് ഗവ: ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
താലൂക്ക് ആശുപത്രി പ്രവർത്തനം ആരംഭിച്ചതിന് ശേഷം ആദ്യമായണ് ഇവിടെ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ നടത്തുന്നത് തന്നെ സാധരണ രീതിയിൽ ജില്ലാ ആശുപത്രിയിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലെക്കോ പറഞ്ഞു വിടുകയാണ് പതിവ്. ഇത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയിരുന്നു ഇതിനാണ് ഈ മെഡിക്കൽ സംഘത്തിന്റെ കൂട്ടായ പരിശ്രമത്തിലുടെ പരിഹരമായത്. ചിറ്റൂർ തെക്കേഗ്രാമം സ്വദേശിയായ 47 ക്കാരിയാണ് ഗർഭപാത്രത്തിൽ മുഴകളുമായി ആശുപത്രിയിൽ ചികിൽസ തേടിയത്.

സംഘത്തിലുണ്ടായിരുന്ന സൂപ്രണ്ട് ഇൻ ചാർജ്ജ് ഡോ.രവി വർമ്മ, ഗൈനക്കോളിജിസ്റ്റ് ഡോക്ടർമാരായ പി. എസ്. കൃഷ്ണനുണ്ണി, കെ. ദീപിക , അനസ്തേഷ്യ ഡോക്ടർ കെ ദിവ്യ, ഡോ.കെ ബി സംഗീത , ഹെഡ് നേഴ്സ് എം രാധാദേവി, സ്റ്റാഫ് നേഴ്സുമാരായ എം നീതു, എസ് വിനിത എസ് സുമ , നേഴ്സിംഗ് അസിസ്റ്റാന്റ് കെ ശങ്കരൻ ,എസ് റോസിലി, ഗ്രേഡ് രണ്ട് ആർ ഷീജ എന്നിവരെയാണ് ചിറ്റൂർ താലൂക്ക് ഗവ: ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്.അനുമോദനയോഗത്തിൽ ചിറ്റൂർ താലൂക്ക് ഗവ; ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ കണക്കമ്പാറ ബാബു മെഡിക്കൽ സംഘ അംഗങ്ങളെ പൊന്നാടയണിച്ചു. അഷറഫ് അലി, അജേഷ് ചിറ്റൂർ , വി.ശിവദാസ് , രമേശ് കുമാർ , എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CVZuio3lcij4yG5dqtqxOo
