നക്ഷത്രങ്ങളുടെ കൂടാരം വീടിന്റെ താക്കോൽ കൈമാറി

Share this News


ആലത്തൂർ കുനിശ്ശേരി, കുതിരപ്പാറയിൽ നാടിനെ നടുക്കിയ മൂന്നു പിഞ്ചോമന കുഞ്ഞുങ്ങളുടെ മുങ്ങി മരണത്തെ തുടർന്ന് ,അവരുടെ ജീവിതാഭിലാഷമായ ഒരു കൊച്ച് വീട് എന്ന സ്വപ്നം മാതാപിതാക്കളായ ജസീർഖാൻ,റംല എന്നിവർക്കായി കുതിരപ്പാറ, കുനിശ്ശേരിയിലെ ജനകീയ കൂട്ടായ്മയിലൂടെ സഫലമായി.അറിബിയിൽ നക്ഷത്രങ്ങളുടെ കൂടാരം എന്ന് അർത്ഥം വരുന്ന ദാറു-ന്നുജൂം എന്നാണ് വീടിന് പേരിട്ടിരിക്കുന്നത് പ്രശസ്ത സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനു താക്കോൽദാനം നിർവ്വഹിച്ചു. എരിമയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രേംകുമാർ അദ്ധ്യക്ഷനായി, സിനിമാ നിർമ്മാതാവ് നൗഷാദ് ആലത്തൂർ, വാർഡ് മെമ്പർ എ.ഷെഫീക്, സാമൂഹിക പ്രവർത്തകൻ ഇക്ബാൽ കുനിശ്ശേരി, വേർമാനൂർ ജുമാ മസ്ജിദ് പ്രസിഡൻ്റ് അബ്ദുൾ ജബ്ബാർ ഹാജി, മുസ്തഫാ ബാഖവി, മുഹമ്മദ് ഇല്യാസ് മൗലവി രാജ്കുമാർ,അൻഷിഫ്, സുജ, കെ.എ.സീതാരാമൻ, ഉണ്ണി കുമാരൻ, കിഷോർ, കലാധരൻ, മുബാറഖ്,ഹസ്സൻ മുഹമ്മദ്, ബദറുദ്ധീൻ ,രാഷ്ട്രീയ, സാമൂഹിക – സാംസ്കാരിക,സേവന സന്നദ്ധ മേഖലകളിലെ പ്രവർത്തകരുടെയും, പ്രദേശവാസികളുടെയും സാന്നിദ്ധ്യത്തിൽ വീടിൻ്റെ താക്കോൽദാന ചടങ്ങ് നടന്നു. 5 സെൻ്റ് സ്ഥലം വാങ്ങി അതിൽ മനോഹരമായ ഈ വീട് നിർമ്മിച്ചതോടൊപ്പം, വീടിനു ചുറ്റും കമ്പിവേലിയും, ഭൂഗർഭ ജല സംവിധാനം മോട്ടോർ ഉൾപ്പെടെയും ചെയ്തിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക👇🏻


https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News
error: Content is protected !!