വടക്കഞ്ചേരി മംഗലത്ത് KSRTC ബസിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ 9 പേർ മരിച്ചു ;12 പേർക്ക് ഗുരുതര പരുക്ക്

Share this News

ദേശീയ പാത വടക്കഞ്ചേരിയിൽ വൻ വാഹനാപകടം

06.10.2022

LIVE VIDEO കാണുന്നതിന് click ചെയ്യുക

https://fb.watch/fZAuquMUTZ/

ദേശീയ പാത NH 544 വടക്കഞ്ചേരിയിൽ എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ 9 യാത്രക്കാർ മരിച്ചു. 12 ഗുരുതരമായി പരുക്കേറ്റു.
ദേശീയപാത വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമാണ് ഇന്നു പുലർച്ചെ 12ന് അപകടം ഉണ്ടായത്. അപകടസംഖ്യ ഉയർന്നേക്കാമെന്നു പൊലീസ് പറഞ്ഞു. 24 പേർക്കു സാരമായ പരുക്കുണ്ട്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും നെന്മാറ അവൈറ്റിസ് ഹോസ്പിറ്റലിലും, ആലത്തൂർ ക്രസന്റ് ഹോസ്പിറ്റൽ ഉൾപ്പെടെ പ്രവേശിപ്പിച്ചു. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.
മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. അപകടസ്ഥലത്തു ശരീര അവശിഷ്ടങ്ങളടക്കം ചിതറിക്കിടക്കുകയായിരുന്നു
കൊട്ടാരക്കരയിൽ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. കീഴ്മേൽ മറിഞ്ഞ ടൂറിസ്റ്റ് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയത്. വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ആംബുലൻസിൽ ആലത്തൂർ താലൂക്ക് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി , തൃശൂർ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി . ദേശീയ പാത 2 മണിക്കൂർ ബ്ലോക്കായിരുന്നു.

കൂടുതൽ വാർത്തകൾക്ക് താഴെ click ചെയ്യുക

https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR

മരിച്ച 9 പേരെയും തിരിച്ചറിഞ്ഞു
എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ് മരിച്ചത്


Share this News
error: Content is protected !!