പാലക്കാട് തേങ്കുറിശ്ശിയിൽ യുവാവിനെ വെട്ടിക്കൊന്നു.
പാലക്കാട്: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്ബില്‍ ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവം.
മൂന്നു മാസം മുൻപാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. ഇതില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച് തര്‍ക്കങ്ങളും നിലനിന്നിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊല നടത്തിയതെന്നുള്ള സൂചന പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പാലക്കാട്ടെ ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയില്‍ ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്