Share this News

ചുവന്നമണ്ണ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വണ്ടാഴി സ്വദേശി കൃഷ്ണൻ കുട്ടി മരിച്ചു
ഇന്നലെ ചുവന്നമണ്ണ് ദേശീയപാതയിൽ ഗതാഗതനിയന്ത്രണത്തിന് വെച്ച ബാരിക്കെയ്ഡിൽ ബൈക്ക് തട്ടി വീഴുകയും തുടർന്ന് എതിരെ വന്ന ടിപ്പർ കാലിലൂടെ കയറിയാണ് അപകടം ഉണ്ടായത്. ചികിത്സയിൽ കഴിയുകയായിരുന്ന വണ്ടാഴി സ്വദേശി കൃഷ്ണൻ കുട്ടി (47) ഇന്ന് (09.10.2022) ഉച്ചയോടെ മരിച്ചു. റോഡ് പണിയുമ്പോൾ വേണ്ടത്ര നല്ല രീതിയിൽ സുരക്ഷയൊരുക്കാതെ ബാരിക്കെയ്ഡുകൾ വെക്കാതെയാണ് പലപ്പോഴും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത് . ഇന്നലെ അശാസ്ത്രീയമായ രീതിയിൽ ബാരിക്കെയ്ഡുകൾ വളരെ ഗ്യാപ്പിട്ടാണ് വെച്ചിരുന്നത് ഇടയ്ക്ക് ഇത് താഴെ വീണ് കിടക്കാറും ഉണ്ടായിരുന്നു.സി.പി. ഐ. എം വണ്ടാഴി മേത്താംകോട് മുൻബ്രാഞ്ച് സെക്രട്ടറിയാണ് കെ.കെ കൃഷ്ണൻ കുട്ടി .
Share this News