
കോഴിക്കോട് പ്രസവശസ്ത്ര ക്രിയയ്ക്കിടെ ഡോക്ടർമാർ മറന്നുവച്ചൊരു കത്രിക മൂലം 5 കൊല്ലം ഹർഷിന (30) അനുഭവിച്ച കൊടുംവേദനയ്ക്ക് അറുതിയായി. മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന നിലയിൽ സ്കാനിങ്ങിൽ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ അതേ ആശുപതിയിൽ വച്ചുതന്നെ കഴിഞ്ഞ മാസം 17ന് പുറത്തെടുത്തു.
പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷി നയ്ക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തിയത്. 12 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർപ്സ്) കാലക്രമേണ മൂത്രസഞ്ചി യിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രസവ ശസ്ത്രക്രിയക്കു ശേഷം ഹർഷിനയ്ക്ക് അവശതയും വേദനയും ഉണ്ടായിരുന്നു
പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരി ശോധനയിൽ കത്രിക കണ്ടെത്തിയത്. തുടർന്നു സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടുകയായിരുന്നു.
പ്രാദേശിക വാർത്തകൾ Whatsapp ൽ ലഴിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/BUyvidUX70J1BxvRRWlnV6
