
ആലത്തൂർകുനിശ്ശേരി,കുതിരപ്പാറ വേർമാനൂർ അഹ് ലു സുന്നത്തി വൽജമാ അത്തിലെ ദാറുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം സംഘടിപ്പിച്ചു. കാലത്ത് 7.30 ന് മഹല്ല് പ്രസിഡൻ്റ് അബ്ദുൾ ജബ്ബാർ ഹാജി പതാക ഉയർത്തി .
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പാറക്കുളം, തണ്ണീർപന്തൽ കുനിശ്ശേരി, കണ്ണൻ തൊടി,മലക്കാട്, ചെങ്കാരം, നരിപ്പൊറ്റ, ആനക്കാംപറമ്പ്, കുതിരപ്പാറ, പന്നിക്കോട്, തില്ലൻങ്കാട്, അരിയക്കോട് എന്നീ പ്രദേശങ്ങളിലൂടെ സ്നേഹ സന്ദേശ നബിദിനറാലി സംഘടിപ്പിച്ചു. വൈകീട്ട് 5 മണി മുതൽ ദാറുൽ ഉലൂം മദ്റസയിൽ വെച്ച് മീലാദ് ഫെസ്റ്റും സംഘടിപ്പിച്ചു.
നബിദിനാഘോഷ പരിപാടി മഹല്ല് പ്രസിഡൻ്റ് അബ്ദുൾ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. ചീഫ് ഇമാം മുസ്തഫ ബാഖവി,സക്കീർ ഹുസൈൻ മുസ്ലിയാർ, സിറാജുദ്ധീൻ മിസ്ബാഹി,ഇല്യാസ് മുസ്ലിയാർ, ഷാജഹാൻ സുഹ് രി, മഹല്ല് സെക്രട്ടറി കെ.കബീർ, ട്രഷറർ റഷീദ്, പി.ടി.എ പ്രസിഡൻ്റ് ഹമീദ്, സെക്രട്ടറി കബീർ സുലൈമാൻ, ട്രഷറർ അഷറഫ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/BUyvidUX70J1BxvRRWlnV6
