ഗതാഗത നിയമലംഘനങ്ങൾ പൊതുജങ്ങൾക്കും അധികൃതരെ അറിയിക്കാം

Share this News

റോഡ് സുരക്ഷക്കായി നമുക്ക് അണിചേരാം …..

പരിമിതമായ വിസ്തൃതിയും, അതിലേറെ ജനനിബിഢവും, ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാളധികം വാഹന ബാഹുല്യവുമുള്ള നമ്മുടെ കൊച്ച് സംസ്ഥാനത്ത് ഒന്നരക്കോടിയിൽ അധികം വാഹനങ്ങളും അതിലധികം ഡ്രൈവർമാരുമുണ്ട് എന്നാണ് കണക്ക്, അതുകൊണ്ട് തന്നെ അപകടത്തിലേക്കുള്ള അതിർവരമ്പുകൾ തുലോം നേർത്തതാണ്. ബഹുഭൂരിപക്ഷം ആളുകളും നിയമങ്ങൾ അനുസരിക്കുന്നവരാണെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധ സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയേക്കാം … പരിമിതമായ എൻഫോഴ്സ്മെന്റ് ജീവനക്കാർ മാത്രമുള്ള സാഹചര്യത്തിൽ റോഡ് ഉപയോഗിക്കുന്ന ഒരോ പൗരന്റേയും ഉത്തരവാദിത്വമാണ് അപകടത്തിനായി കാത്തിരിക്കാതെ അപകട സാധ്യതകളെ ഒഴിവാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത്.

വാഹനങ്ങളിലെ അനധികൃത രൂപ മാറ്റങ്ങളും, റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടവും റോഡ് സുരക്ഷക്ക് എന്നും ഭീഷണിയാണ്. ഇത്തരം നിയമലംഘനങ്ങൾ അത്തരം പ്രവൃത്തി ചെയ്യുന്നവരെയും ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും ആണ് അപകടത്തിലാക്കുന്നത്. പലപ്പോഴും അമിത വേഗതക്കും രൂപമാറ്റം വരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളും ഉണ്ടാകുന്നു എന്നത് ദുഃഖകരമാണ്.

ഇത്തരം നിയമ ലംഘകർ റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ തീവ്ര ശബ്ദവും വെളിച്ചവും ശിശുക്കൾ മുതൽ വയോധികർ വരെയുള്ള പൊതു സമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി കൂടിയാണ് ഉയർത്തുന്നത്. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനം കൊണ്ടു മാത്രം ഇത്തരം നിയമ ലംഘനങ്ങൾ പൂർണ്ണമായി തടയാനാവില്ല. സ്വയം റോഡ് സംസ്കാരം പാലിക്കുന്നതിനോടൊപ്പം ലഹരിക്കെതിരെ എന്നതു പോലെ റോഡ് അപകടങ്ങൾക്ക് കാരണമായേക്കാവുന്ന വിപത്തുക്കൾക്കെതിരെ പ്രതികരിക്കുകയും അതിന് പ്രോത്സാഹനം നൽകുന്ന ഒരു പ്രവർത്തികളിലും ഏർപ്പെടാതെയും എല്ലാ ജനങ്ങളും അവരവരുടേതായ പങ്ക് നിർവ്വഹിക്കേണ്ടത് വർത്തമാന കാലത്തിൻ്റെ ആവശ്യമാണ്.

റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങൾ വരുത്തുക, സൈലൻസറുകളും ഹോണുകളും മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിക്കുക,പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ വാട്സ് അപ്പിൽ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നൽകുന്നു. ഫോട്ടോ/ വീഡിയോകളോടൊപ്പം സാലം, താലൂക്ക്, ജില്ല എന്നിവ കൂടി ഉൾപ്പെടുത്തണം.

മോട്ടോർ വാഹന വകുപ്പിന്റെ വാട്സാപ് നമ്പറുകൾ

  1. തിരുവനന്തപുരം – 9188961001
  2. കൊല്ലം – 9188961002
  3. പത്തനംതിട്ട – 9188961003
  4. ആലപ്പുഴ – 9188961004
  5. കോട്ടയം – 9188961005
    6.ഇടുക്കി – 9188961006
  6. എറണാകുളം – 9188961007
  7. തൃശൂർ – 9188961008
  8. പാലക്കാട് – 9188961009
  9. മലപ്പുറം – 9188961010
  10. കോഴിക്കോട് – 9188961011
  11. വയനാട് – 9188961012
  12. കണ്ണൂർ – 9188961013
  13. കാസർകോട് – 9188961014

പ്രദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News
error: Content is protected !!