
ഗാര്‍ഹിക കമ്പോസ്റ്റ് യൂണിറ്റും ലാപ്ടോപ്പ് വിതരണവും മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു
കുലുക്കല്ലൂര്‍ പഞ്ചായത്ത് ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി 267 ഗുണഭോക്താക്കള്‍ക്ക് ഗാര്‍ഹിക കമ്പോസ്റ്റ് യൂണിറ്റും (ബയോ ബിന്‍) പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഡിഗ്രി/ പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന 25 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പും വിതരണം ചെയ്തു. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. സാങ്കേതികവിദ്യയുടെ ഇന്നത്തെ കാലത്ത് പട്ടികജാതി വിഭാഗത്തിലെ ഏറ്റവും താഴേക്കിടയിലുള്ള വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ കുലുക്കല്ലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലാപ്ടോപ് വിതരണവും സമ്പൂര്‍ണ ശുചിത്വം കൈവരിക്കാന്‍ അടുക്കള മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ ആവശ്യമായ അടിസ്ഥാന സൗകര്യമായ ബയോകമ്പോസ്റ്റില്‍ ശേഖരിക്കുന്ന ജൈവവളം, ജൈവ പച്ചക്കറിക്ക് പ്രയോജനപ്പെടുത്തുന്നതും പ്രശംസനീയമാണെന്ന് എം.എല്‍.എ. പറഞ്ഞു.
ലാപ്ടോപ്പിന് പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്ന് 95,756 രൂപയും ഗാര്‍ഹിക കമ്പോസ്റ്റിന് ധനകാര്യ കമ്മിഷന്‍ വിഹിതമായ ശുചിത്വ ഫണ്ടില്‍ നിന്ന് 4,78,800 രൂപയും ആണ് അനുവദിച്ചിട്ടുള്ളത്. മുളയങ്കാവ് സെന്ററില്‍ നടന്ന പരിപാടിയില്‍ കുലുക്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. രമണി അധ്യക്ഷയായി. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരായ മണികണ്ഠന്‍, വി. പ്രശോഭ്, വൈസ് പ്രസിഡന്റ് ടി.കെ ഇസഹാക്ക്, ക്ഷേമകാര്യ, വികസന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. രജനി, എം.കെ ശ്രീകുമാര്‍, പഞ്ചായത്ത് സെക്രട്ടറി എസ്. ലേഖ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
