തിമിര ശസ്ത്രക്രിയ ക്യാമ്പ്:കണ്ണടകള്‍ വിതരണം ചെയ്തു

Share this News

തിമിര ശസ്ത്രക്രിയ ക്യാമ്പ്:കണ്ണടകള്‍ വിതരണം ചെയ്തു

ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ നാലു മാസമായി നടന്നുവരുന്ന തിമിര നിര്‍ണയ ക്യാമ്പിലൂടെ കണ്ണട ആവശ്യമായി കണ്ടെത്തിയവര്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണക്കുറുപ്പ് കണ്ണടകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും മണ്ണാര്‍ക്കാട് അഹല്യ കണ്ണാശുപത്രിയുടെയും അഗളി ആശുപത്രിയിലെ ഒപ്റ്റോമെട്രിസ്റ്റിന്റെയും നേതൃത്വത്തില്‍ 12 ഊരുകളിലാണ് ക്യാമ്പ് നടന്നത്. 190 പേരെ പരിശോധിച്ചതില്‍ 76 പേര്‍ക്ക് തിമിരം കണ്ടെത്തുകയും 44 പേര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
വരും ദിവസങ്ങളിലും ഊരുകളില്‍ കണ്ണ് പരിശോധന ക്യാമ്പ് തുടരും. ചുണ്ടക്കുളം ഊര് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി, ആശ വര്‍ക്കര്‍ സുന്ദരി, അംഗന്‍വാടി വര്‍ക്കര്‍ കമല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശീയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!