
മംഗലം പാലത്തെ അടച്ച വഴി തുറക്കാൻ ആറുവരിപ്പാത വരുന്നതുവരെ കാത്തിരിക്കേണ്ടിവരും
വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാതയിൽ മംഗലംപാലം ജങ്ഷനിലെ അടച്ച റോഡ് കോസിംഗ് തുറക്കാൻ ആറുവരിപ്പാത വരുന്നതുവരെ കാത്തിരിക്കേണ്ടിവരും. തുടർച്ചയായ അപകടങ്ങളെത്തുടർന്ന് തിങ്കളാഴ്ചയാണ് മംഗലംപാലം ജങ്ഷനിൽ റോഡിനു കുറുകെയുള്ള വഴിയടച്ചത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത ദേശീയപാതയിൽ ചേരുന്ന സ്ഥലമായ മംഗലംപാലത്തെ വഴിയടച്ചതിൽ ഒരു വിഭാഗം ആളുകൾ തുറക്കണമെന്നും ചിലർ തുറക്കരുതെന്നും പറയുന്ന സാഹചര്യത്തിൽ തുറക്കാനാകില്ലെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. വാളയാർ-വടക്കഞ്ചേരി നാലുവരിപ്പാത ആറുവരിയായി വികസിപ്പിക്കുമ്പോൾ അടിപ്പാത നിർമിച്ചാണ് മംഗലംപാലം ജങ്ഷനിൽ റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യമൊരുക്കാനാവുക. ആറുവരിപ്പാതയുടെ രൂപരേഖ ദേശീയപാത അതോറിറ്റി തയ്യാറാക്കുന്നതേയുള്ളൂ.തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് നേരിട്ട് മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലേക്ക് കടക്കാനാവുകയില്ലെന്നതാണ് പ്രധാനപ്രശ്നം. സർവീസ് റോഡുവഴി വന്ന് അടിപ്പാതയിലൂടെ തിരിഞ്ഞ് വാഹനങ്ങൾക്ക് പോവാം.വടക്കഞ്ചേരി ടൗണിൽനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകൾക്കും നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കാനാകില്ല. ടൗണിൽനിന്ന് മംഗലം പാലത്തെ സർവീസ് റോഡുവഴി തിരിഞ്ഞ് വേണം ദേശീയപാതയിൽ പ്രവേശിക്കാൻ. മംഗലംപാലത്ത് അപകടങ്ങളൊഴിവാക്കാൻ സിഗ്നൽ സ്ഥാപിച്ച് വാഹനങ്ങൾ നിയന്ത്രിക്കണമെന്നായിരുന്നു ആവശ്യമെങ്കിലും ഇത് ശാശ്വതപരിഹാരമാകില്ലെന്ന വിലയിരുത്തലിലാണ് വഴിയടയ്ക്കാൻ തീരുമാനിച്ചതെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എം.കെ. ജയേഷ്‌കുമാർ പറഞ്ഞു. അതേസമയം, യാത്രാപ്രശ്നം കണക്കിലെടുത്ത് വിദഗ്ധപഠനം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് പി.പി. സുമോദ് എം.എൽ.എ. ആവശ്യപ്പെട്ടു. ക്രോസിംഗ് അടച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അപകട രഹിതമായി മംഗലംപാലത്തിന് തൊട്ട് മുമ്പുള്ള ക്രോസിംഗ്. ഇവിടെ തുറന്ന് വിടണമെന്ന ആവശ്യവുമായി MP രമ്യ ഹരിദാസും പറഞ്ഞിരുന്നു.
റോഡ് ക്രോസിംഗ് അടച്ച് കെട്ടിയ വാർത്ത
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം ഫേസ്ബുക്ക് പേജിൽ കയറി
Vadakkenchery Updation പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO
