Share this News

വടക്കഞ്ചേരി ബസാർ റോഡിൽ സ്റ്റാന്റിൽ നിന്നും ഇറങ്ങുന്ന ഭാഗത്ത് നടപാതയുടെ അറ്റത്താണ് പൂർണ്ണമായും സ്ലാബ് ഇടാത്തതു മൂലം അപകടം പതുങ്ങി ഇരിക്കുന്നത് സ്ലാബ് നിർമ്മിക്കാൻ ഉപയോഗിച്ച കമ്പികളും മറ്റും പൊന്തി കിടക്കുന്നത് അപകടഭീതി ഉയർത്തുന്നത്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന ആളുകൾ, കാഴ്ചശക്തി കുറഞ്ഞവർ ഇതിൽകൂടി വന്നാൽ തീർച്ചയായും വീഴുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കൂടാതെ വിദാർത്ഥികളും ജോലി കഴിഞ്ഞു പോകുന്നവർ തുടങ്ങി ഒരുപാട് കാൽനട യാത്രക്കാർ പോകുന്ന നടപാതയാണ്. അതുകൊണ്ട് ഇവിടെ മുഴുവനായി സ്ലാബ് ഇട്ട് പണി പൂർത്തികരിക്കേണ്ടതാണ്. ഉത്തരവാദിത്വപ്പെട്ടവർ എത്രയും പെട്ടെന്ന് ഇതിനു വേണ്ട പരിഹാരം സ്വീകരിച്ചില്ലെങ്കിൽ ഇതിലൂടെ നടക്കുന്ന ആളുകൾക്ക് അപകടങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO



Share this News