കുതിരാനിലെ കുരുക്കഴിക്കാൻ പോലീസിനൊപ്പം ജനകീയ കൂട്ടായ്മ പ്രവർത്തകരും രംഗത്ത് വന്നു ഒപ്പം കുരുക്കിൽ ടയർ പഞ്ചറായ കൊല്ലങ്കോട് നിന്ന് തൃശൂർ പോകുന്ന സ്വദേശിയുടെ ടയർ മാറ്റിക്കൊടുത്ത് മാതൃകയായി
കഴിഞ്ഞ ദിവസം കുതിരാനിൽ ലോറി ചെരിഞ്ഞ് മാറ്റുന്നതുമായി സംബന്ധിച്ച് വലിയ ബ്ലോക്ക് ഉണ്ടാവുകയും കുരുക്ക് അഴിയാൻ താമസമെടുക്കുകയും ചെയ്തിരുന്നു. കുരുക്ക് രൂക്ഷമായപ്പോൾ കിഴക്ക് ഭാഗത്ത് വടക്കഞ്ചേരി ഹൈവേ പോലീസും ജനകീയ കൂട്ടായ്മ പ്രവർത്തകരും പടിഞ്ഞാറ് ഭാഗത്ത് മണ്ണുത്തി ഹൈവേ പോലീസും പട്ടിക്കാട് സ്റേഷൻ പോലീസിന്റെയും സഹകരണത്തിൽ കാലത്ത് 11 മണിയോട് കൂടിയാണ് പുലർച്ചെ ഉണ്ടായ ബ്ലോക്ക് തീർത്തത്
കുതിരാനിലെ റോഡ് മോശമായ സാഹചര്യത്തിൽ ശക്തമായ ജനകീയ സമരത്തിലാണ് കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ ടാറിംഗ് തന്നെ നടത്തിയത് ഇപ്പോഴും ബ്ലോക്ക് സമയത്ത് ഇവർ 15 ഓളം വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെ വിവരങ്ങൾ Live ആയി കൈമാറി കൊണ്ടിരിക്കുന്നു.
ലിമോ ഇട്ടിച്ചാംകുടിയിൽ, രാഹുൽ NC ,ലിമോദ് എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം ടയർ മാറ്റി കൊടുത്ത് ബ്ലോക്ക് മാറ്റുന്നതിന് സഹായവുമായി മുന്നിട്ടിറങ്ങിയത്