കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ മുഖ്യ പങ്കുവഹിച്ച വള്ളിയോട് സെൻ്റ് മേരീസ് പോളിടെക്നിക് കോളേജിന് വടക്കഞ്ചേരി പഞ്ചായത്തിൻ്റെ പ്രത്യേക അനുമോദനം നൽകി

പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സുരേഷ്, വൈസ് പ്രസിഡൻ്റ് ഉസനാർ, സെക്രട്ടറി കെ, കെ, ജയകുമാർ, അസി.സെക്രട്ടറി ബിനു ജോഷി, ജൂനിയർ സൂപ്രണ്ട് ബീന പൊന്നൻ എന്നിവർ കോളേജിൽ നേരിട്ടെത്തിയാണ് പഞ്ചായത്തിൻ്റെ അനുമോദനം അറിയിച്ചത്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻറർ ആരംഭിക്കാൻ സൗകര്യം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോൾ വലിയ സേവന സന്നദ്ധതയോടെയാണ് കോളേജിൽ സൗകര്യം ചെയ്തു തന്നതെന്ന് സെക്രട്ടറി ജയകുമാർ പറഞ്ഞു.
18 ക്ലാസ് റൂമുകൾ ഇതിനായി സജ്ജമാക്കിയിരുന്നു.പഞ്ചായത്ത് അധികൃതരുടേയും, ആരോഗ്യ വകുപ്പിൻ്റെയും വലിയ പിന്തുണയും സഹകരണവുമാണ് മഹാ മാരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകാൻ കഴിഞ്ഞ തെന്ന് കോളേജ് അസോസിയേറ്റ് ഡയറക്ടർ ഫാ.റെന്നി കാഞ്ഞിരത്തിങ്കൽ പറഞ്ഞു.കോളേജ് ഡയറക്ടർ റവ. ഡോ.മാത്യു ഇല്ലത്തു പറമ്പിൽ, ഫാ.റെന്നി കാഞ്ഞിരത്തിങ്കൽ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ജോഷി പുത്തൻ പുരയിൽ എന്നിവർ ചേർന്ന് പഞ്ചായത്തിൻ്റെ ആദരമായ മൊമെൻ്റാെഏറ്റുവാങ്ങി.


