
വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല ; യുഡിഎഫ് മെമ്പർമാർ പഞ്ചായത്തിനുമുൻപിൽ പ്രതിക്ഷേധ സൂചകമായി ബൾബുകൾ കത്തിച്ച് ധർണ്ണ നടത്തി
വണ്ടാഴി ഗ്രാമ പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല. ബോർഡ് മീറ്റീങ്ങ് പങ്കെടുക്കാതെ UDF മെമ്പർമാർ പഞ്ചായത്തിനുമുൻപിൽ പ്രതിക്ഷേധ സൂചകമായി ബൾബുകൾ കത്തിച്ച് ധർണ്ണ നടത്തി. പ്രസ്തുത ധർണ്ണ മെമ്പർ R.സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡിനോയ് കോമ്പാറ അധ്യക്ഷത വഹിച്ചു. പ്രസ്തുത ധർണ്ണ വടക്കഞ്ചേരി കോ-ഓപ്പറേറ്റിവ് പ്രസിഡന്റ് റെജി.കെ.മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് K.M.ശശീന്ദ്രൻ , യുത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പ്രമോദ് തണ്ടലോട് ,യൂത്ത്നിയോജക മണ്ഡലം പ്രസിഡന്റ് N.വിഷ്ണു, യൂത്ത് മണ്ഡലം പ്രസിഡന്റ് പ്രവീൺ P.K, മെമ്പർമാരായ അഡ്വ .ഷാനാവാസ് , V.വാസു , മോളി. P. J ,ദിവ്യ മണികണ്ഠൻ , മണ്ഡലം നേതാക്കളായ , S പ്രദീപ് , ട അലി, ഗോപി കണിയമംഗലം , സുന്ദരൻ എം , R ലാലു എന്നിവർ പ്രസംഗിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN
