ദീപാവലി അവധി പോത്തുണ്ടിയിലും നെല്ലിയാമ്പതിയിലും സഞ്ചാരികളുടെ തിരക്ക്

Share this News

ജലസമൃദ്ധിയിൽ നിറഞ്ഞുനിൽക്കുന്ന പോത്തുണ്ടി അണക്കെട്ട് കാണാൻ ഉദ്യാനത്തിൽ നിന്നും ഡാമിന് മുകളിലേക്ക് കയറുന്ന വിനോദസഞ്ചാരികളുടെ തിരക്ക്

ദീപാവലി അവധി പോത്തുണ്ടിയിലും നെല്ലിയാമ്പതിയിലും സഞ്ചാരികളുടെ തിരക്ക്

നെന്മാറ : ദീപാവലി അവധി ദിവസങ്ങളായ ഞായറും തിങ്കളും നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. പകൽ മഴ ഇല്ലാതാവുകയും നല്ല തണുപ്പോടുകൂടിയ കാലാവസ്ഥയുമായതിനാൽ മേഖലയിലെ റിസോർട്ടുകളിലെല്ലാം തിരക്ക് വർധിച്ചു. സീതാർകുണ്ട് കേശവൻപാറ കാരപ്പാറ തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കും ചെറിയ തോതിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

പകൽ മഴയില്ലാത്തതിനാൽ സീതാർകുണ്ട് നിന്നും പാലക്കാട് വരെയുള്ള വിദൂരദൃശ്യം തെളിഞ്ഞ അന്തരീക്ഷത്തിൽ സഞ്ചാരികൾക്ക് ലഭ്യമായിരുന്നു. മിന്നാംപാറ സഫാരി ജീപ് സർവീസിനും ഞായർ തിങ്കൾ ദിവസങ്ങളിൽ ആവശ്യക്കാർ ഏറെയുണ്ടായിരുന്നു ജലസമൃദ്ധിയിൽ പരമാവധി ജലനിരപ്പിനോടടുത്ത് നിറഞ്ഞുകിടക്കുന്ന പോത്തുണ്ടി അണക്കെട്ട് കാണാനും പോത്തുണ്ടി സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിലും നിരവധി സന്ദർശകർ എത്തിയെങ്കിലും തിരക്കു മൂലം എല്ലാവർക്കും സിപ്പ് ലൈൻ, ആകാശ സൈക്ലിംഗ്, തുടങ്ങിയ എല്ലാ റൈഡുകളിലും കയറാൻ കഴിഞ്ഞില്ലെന്ന് വിനോദസഞ്ചാരികൾ പരാതിപ്പെട്ടു. കെ എസ് ആർ ടി സിയുടെ അവധി ദിനങ്ങളിലെ നെല്ലിയാമ്പതിയിലേക്കുള്ള സ്പെഷൽ സർവീസും ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!