കണ്ണമ്പ്ര പഞ്ചായത്ത് ടർഫ് ഗ്രൗണ്ടിൽ WIZARD ഫുട്ബോൾ അക്കാദമി നടത്തി വരുന്ന ടൂർണമെന്റ് മുൻ സർവീസസ് താരം താഹറുദ്ദീൻ സന്ദർശനം നടത്തി

Share this News

കണ്ണമ്പ്ര പഞ്ചായത്ത് ടർഫ് ഗ്രൗണ്ടിൽ WIZARD ഫുട്ബോൾ അക്കാദമി നടത്തി വരുന്ന ടൂർണമെന്റ് മുൻ സർവീസസ് താരം താഹറുദ്ദീൻ സന്ദർശനം നടത്തി

WIZARDഫുട്ബോൾ അക്കാദമി തൃശൂർ കണ്ണമ്പ്രയിൽ പഞ്ചായത്ത് ടർഫ് ഗ്രൗണ്ടിൽ കഴിഞ്ഞ ആറുമാസകാലമായി നടത്തിവരുന്ന അഞ്ചുവയസ്സു മുതൽ 16 വയസ്സു വരെ പ്രായമുള്ള 60തിൽ കൂടുതൽ കുട്ടികൾക്ക് നൽകിവരുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേക്ക് മുൻ സർവീസസ് താരം താഹറുദ്ദീൻ അദ്ദേഹത്തിന്റെ ഫുട്ബോൾ അക്കാദമി ആയ ആൻഫീൽഡ് അക്കാദമിയിലെ കുട്ടികളും കണ്ണമ്പ്രയിൽ എത്തുകയുണ്ടായി ഇരു അക്കാദമിയിലെയും കുട്ടികൾ തമ്മിൽ UNDER 7, 8 UNDER 10 UNDER 12 UNDER 13 UNDER 15,16 തുടങ്ങിയ ക്യാറ്റഗറിയിൽ സൗഹൃദം മത്സരങ്ങളും സംഘടിപ്പിച്ചു.അന്നേദിവസം കേരള ബ്ലാസ്റ്റേഴ്സ്നു വേണ്ടി നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന വനിത ഫുട്ബോൾ താരം GADHA TG. WIZARD FOOTBALL അക്കാദമിയിൽ എത്തുകയും . കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം നിഖിൽ WIZARD ഫുട്ബോൾ അക്കാദമിക്ക് വേണ്ടി മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി. ചടങ്ങിൽ എക്സൈസ് ഇൻസ്പെക്ടറും WIZARD അക്കാദമിയിലെ കുട്ടിയുടെ രക്ഷിതാവുമായ രാജേഷ് കുട്ടികൾക്ക് ലഹരി എന്താവണമെന്നും എന്തിനോടാവണമെന്നുള്ള വിഷയത്തെപ്പറ്റി ക്ലാസ് എടുക്കുകയുണ്ടായി. Wizard ഫുട്ബോൾ അക്കാദമിയിലെ കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്ത ചടങ്ങിൽ wizard ഫുട്ബോൾ അക്കാദമി ഫൗണ്ടർ നിഷാദ് വാണിയമ്പാറ അധ്യക്ഷത വഹിക്കുകയും ഗ്രാമപഞ്ചായത്ത് അംഗം നിഖിൽ ആശംസകൾ അറിയിച്ചു പ്രസംഗിക്കുകയുണ്ടായി. യുവജനക്ഷേമ ബോർഡ് കോഡിനേറ്റർ എസ് കിരൺ കണ്ണമ്പ്ര ലഹരിക്കെതിരെ കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയും ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. WIZARD ഫുട്ബോൾ അക്കാദമിയിലെ പരിശീലകൻ നവീൻ നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് ചടങ്ങ് അവസാനിപ്പിച്ചത്.

Academic founder Nishad PH contact Number

7510602186

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!