
യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള നടത്തിയ മൂന്നാമത് സംസ്ഥാനതല ചാമ്പ്യൻ ഷിപ്പിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി അഞ്ചുമൂർത്തിമംഗലം സ്വദേശി അബിൻ മുരളി
ഭാരത സർക്കാരിന്റെ യുവജന കായിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഏക സഘടനയായ യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള നടത്തിയ മൂന്നാമത് സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി അബിൻമുരളി . ആത്മ ദർശൻ സ്കൂൾ ഓഫ് യോഗ അഞ്ചുമൂർത്തി പാലക്കാട്ടിലെ 10 വര്‍ഷമായി യോഗ വിദ്യാർത്ഥി ആണ്. അഞ്ചുമൂർത്തി മംഗലം തെക്കേത്തറയിലെ മുരളിയുടെയും രാധികയുടെയും മകനാണ് അബിൻ മുരളി .ഡോ.മഹേന്ദ്ര സാവത്തിന്റെ അധ്യക്ഷതയിൽ നടന്ന ഈ ചടങ്ങിൽ പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷമിൽമോൻ കലങ്ങോട്ട് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ആചാര്യ ഉണ്ണിരാമൻ, കൈതപ്രം വാസുദേവൻ നമ്പൂതിരി, ബിജു. ബി, ബിജു കാരായിൽ, ബേബിമോൻ എന്നിവർ സംസാരിച്ചു
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ഇരുന്നൂറോളം കുട്ടി കൾ പങ്കെടുത്തു.