
ക്ലാർക്ക് പ്രബേഷൻ; ടൈപ്പിങ് വേഗം നിർബന്ധം
സർക്കാരിലെ ക്ലറിക്കൽ തസ്തികകളിൽ പ്രബേഷൻ കാലാവധി പൂർത്തിയാക്കണമെങ്കിൽ ഇനി മിനിറ്റിൽ 15 മലയാളം വാക്കും 20 ഇംഗ്ലിഷ് വാക്കും കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ കഴിയണമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.അസിസ്റ്റന്റ്, ക്ലാർക്ക്, ഇവയ്ക്കു സമാനമായ തസ്തികകൾ എന്നിവയിൽപ്പെട്ടവർക്കാണ് ഈ വ്യവസ്ഥ ബാധകം. കെജിടിഇ ടൈപ്പ് റൈറ്റിങ് ലോവർ കോഴ്സ് പാസായവർക്ക് ഈ നിബന്ധന ബാധകമല്ല. പ്രബേഷൻ കാലാവധി പൂർത്തിയാക്കിയതായി നിയമന അധികാരികൾ തീരുമാനിക്കും മുൻപ് ജീവനക്കാർക്കു വേഗത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നുണ്ടോ എന്നു പരിശോധിക്കണം. പരിഷ്കാരം നടപ്പാക്കുന്നതിനായി സ്പെഷൽ റൂൾസിൽ ഭേദഗതി വരുത്തും. ടൈപ്പിങ്ങിലെ വേഗം ഉറപ്പാക്കാൻ പിഎസ്സിയുമായി ആലോചിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സിലബസും പരീക്ഷാ ഷെഡ്യൂളും തയാറാക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN
