
ലൈൻ ട്രാഫിക് ലംഘനം ; അപകടങ്ങൾ പതിവാകുന്നു
ലൈൻ ട്രാഫിക് നിർദ്ദേശിച്ചിരിക്കുന്ന നാലുവരി / ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗത കുറഞ്ഞ വാഹനങ്ങൾ എന്നിവ ഇടതുവശം ചേർന്ന് മാത്രമേ പോകാവൂ. വലതുവശത്തെ ലൈനിലൂടെ ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നത് പിന്നിലുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും അവർക്ക് ഓവർടേക്ക് ചെയ്തു പോകാൻ കഴിയാതെ വരുകയും ചെയ്യുന്നു. മാത്രമല്ല, ഇതുമൂലം ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാനുള്ള പ്രവണത കാണപ്പെടുകയും ആയത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

ലൈൻ ട്രാഫിക്കിനെ കുറിച്ചുള്ള അജ്ഞത മൂലം വളരെ സാവധാനത്തിൽ യാത്ര ചെയ്യുന്ന ചില ഇരുചക്രവാഹന / കാർ യാത്രക്കാരും വലതുവശത്തെ ട്രാക്ക് തിരഞ്ഞെടുക്കുന്നു. ഇത് പുറകിൽ നിന്ന് നിശ്ചിത വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സമാകുന്നു. ഇത്തരത്തിലുള്ള ലൈൻ ട്രാഫിക് ലംഘനങ്ങളാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. പ്രത്യേകിച്ച് വാളയാർ മുതൽ ചേർത്തല വരെ ലൈൻ ട്രാഫിക് ഉള്ള പാതകളിൽ. വലിയ വാഹനങ്ങൾ ഇടതു വശം ചേർന്ന് മാത്രം സഞ്ചരിക്കുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN
