Share this News

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സിൽ ഒന്നാം റാങ്ക് നേടി കാരപ്പൊറ്റ സ്വദേശി അൻസൽ
കാരപ്പൊറ്റ കുന്നംകാട് അബ്‌ദുൾ നാസറിന്റെയും റുബീനയുടെയും മൂന്നു മക്കളിൽ മൂത്തവനാണ് അൻസൽ.കാരപൊറ്റ കെ.എം.എൽ. പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. പുതുക്കോട് സർവജന ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി യും കിഴക്കഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ്ടു പഠനം. തുടർന്ന് വടക്കഞ്ചേരി ഐ.എച്ച് .ആർ.ഡി കോളജിൽ ബി.എസ്.സി, ഇലക്ട്രോണിക്സ് കോഴ്‌സ്നു ചേർന്ന അനസൽ കോഴ്സ് കഴിഞ്ഞിറങ്ങിയത് ഒന്നാം റാങ്ക് നേടിയാണ്. റാങ്ക് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു അൻസലിന്റെ മറുപടി കഠിനമായ പരിശ്രമത്തിലൂടെയാണ്.ഇനിയും തുടർന്ന് പഠിക്കണമെന്നും വലിയ ഒരു ജോലി കാരസ്ഥമാക്കണമെന്നുമാണ് അൻസലിന്റെ ആഗ്രഹം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN

Share this News