മുടപ്പല്ലൂർ സ്നേഹ വീടുകളുടെ താക്കോൽ ദാന ചടങ്ങ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

Share this News

മുടപ്പല്ലൂർ സി പി ഐ(എം) ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പന്തപ്പറമ്പ് കുണ്ടുകാട്ടിൽ നിർമ്മിച്ച സ്നേഹവീടുകളുടെ താക്കോൽദാനം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി.എ. മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു. സ്ഥലത്തിന്റെ രേഖകൾ ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ്ബാബു കൈമാറി.മുടപ്പല്ലൂർ ടൗണിൽ വെച്ച് നടന്ന പൊതുയോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. എം. ശശി, ജില്ലാ കമ്മിറ്റി അംഗം കെ. എൻ. സുകുമാരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സൗജന്യമായി സ്ഥലം വിട്ടുനൽകിയ വി. രാജശേഖരൻ മാസ്റ്ററെയും കുടുംബത്തെയും യോഗത്തിൽ ആദരിച്ചു. ഏരിയ സെക്രട്ടറി ടി. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുടപ്പല്ലൂർ ലോക്കൽ സെക്രട്ടറി ആർ.ഗംഗാധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ശശികുമാർ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇


https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!