മംഗലംഡാം ഒടുകൂരിൽ കാട്ടുപന്നി ശല്യം അതിരൂക്ഷം

Share this News

മംഗലം ഡാം ഒടുകൂരിൽ കാട്ടുപന്നി ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച രാവിലെ   അജ്ഞാത വാഹനം ഇടിച്ച് പരുക്കേറ്റ കാട്ടുപന്നി നെൽപ്പാടം മുഴുവൻ നശിപ്പിക്കുകയും അതിനു ശേഷം പാടത്ത് കിടക്കുന്ന കണ്ട കർഷകർ  കാട്ടുപന്നിയെ വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ രമേഷിന്റെ നിർദേശ പ്രകാരം കൊലപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സംസ്ക്കരിച്ചു.  ഈ പ്രദേശങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ തകരാറിലാണ്.   റബർ ടാപ്പിംഗിന് ബൈക്കിൽ പോകുന്ന ആളെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ച് മരണം വരെ സംഭവിച്ചു കാട്ടുപന്നികൾ ഇറങ്ങുന്നതു കാരണം കൃഷി ചെയ്യാൻ കഴിയുന്നില്ല. വാഴയും നെൽപ്പാടങ്ങൾ മറ്റു ഇവർ കയറി നാശനഷ്ടങ്ങൾ വരുത്തുകയാണ് ഇതിനു വേണ്ട നടപടികൾ സ്ഥീകരികണമെന്നും സ്ട്രീറ്റ് ലൈറ്റുകൾ ശരിയാക്കണമെന്നും മെമ്പർ ഡിനോയ് കോമ്പാറ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻


https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!