ഓൾ കേരള പെയിന്റിംഗ് വെൽഫെയർ അസോസിയേഷൻ(AKPWA) പ്രചരണ കൺവെൻഷനും ആലത്തൂർ താലൂക്കിലെ വിവിധ യൂണിറ്റുകളുടെ കമ്മിറ്റി രൂപീകരണവും നടത്തി
എറണാകുളം ഡി എച്ച് ഗ്രൗണ്ടിൽ നവംബർ 14 ന് നടക്കുന്ന ഓൾ കേരളാ പെയിൻ്റേഴ്സ് വെൽഫെയർ അസോസിയേഷൻ തൊഴിൽ അവകാശ സംരക്ഷണ വിളംബര മഹാസമ്മേളനത്തിന്റെ ഭാഗമായി പ്രചരണ കൺവൻഷനും പുതുക്കോട് , കണ്ണമ്പ്ര എന്നീ പഞ്ചായത്തുകളുടെ രൂപീകരണവും മെമ്പർഷിപ്പ് രജിസ്ട്രേഷനും, കണ്ണമ്പ്ര പഞ്ചായത്ത് വനിത വ്യവസായ ഹാളിൽ വെച്ച് നടന്നു. ഓൾ കേരള പെയിന്റിംഗ് വെൽഫെയർ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മനോജ് നെന്മാറ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജോലി ചെയ്യാൻ ക്ഷേമനിധി അംഗത്വം നിർബന്ധമാക്കണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താലൂക്ക് പ്രസിഡന്റ് കൃഷ്ണകുമാർ കൂളിയാട് അവർകളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ജെനേഷ് കണ്ണമ്പ്ര, നയവിഷദീകരണം നടത്തി.താലൂക്ക് സെക്രട്ടറി ഗോപാലകൃഷ്ണൻ എരിമയൂർ സ്വാഗതം പറഞ്ഞു. താലൂക്ക് വൈസ് പ്രസിഡന്റ് സതീഷ് വണ്ടാഴി, എന്നിവർ സംസാരിച്ചു.താലൂക്ക് ജോയിൻ സെക്രട്ടറി അനന്തൻ നന്ദി പറഞ്ഞു. നവംബർ 14 ന് ശേഷം എല്ലാ പെയിന്റിംഗ് തൊഴിലാളികൾക്കും ട്രേഡ് യൂണിയൻ ഐഡി കാർഡ് നിർബദ്ധമാക്കി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN