പാലക്കാട് ആലത്തൂർ ബി.എസ്.എസ്.ബി.എഡ് ട്രെയിനിങ് കോളേജിലെ അധ്യാപകരും , വിദ്യാർത്ഥികളും ചേർന്ന് ” പാഥേയം ” ഉച്ചഭക്ഷണ പൊതിച്ചോർ വിതരണം നടത്തി. ഓരോ പൊതിയിലുമുണ്ട് സ്നേഹവും, കരുതലും എന്ന മഹത്തായ ഉദ്യമത്തിൻ്റെ ഭാഗമായി വാഴയിലയിൽ തയ്യാറാക്കിയ ഭക്ഷണവുമായി, കാത്തിരിക്കുന്ന നിഷ്കളങ്ക മനസുകളുടെ അടുത്തേക്ക് അവർ വീണ്ടുമെത്തി, പ്രതിഫലം പ്രതീക്ഷിക്കാതെ വിശക്കുന്നവരുടെ വിശപ്പകറ്റാൻ.യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറത്തിൻ്റെ സഹകരണത്തോടെ ആലത്തൂരിൽ നിന്ന് ആരംഭിച്ച ഭക്ഷണ വിതരണം പാലക്കാട് ട ടൗൺ,കോട്ടമൈതാനം, ഒലവക്കോട്, റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ നൽകി. പരിപാടി പ്രിൻസിപ്പാൾ.ഡോ.കെ.എസ്.ബാലാംബിക ഉദ്ഘാടനം ചെയ്തു .പ്രോഗ്രാം കോർഡിനേറ്റർ നീമ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യുവസ്വരാജ് ജില്ലാ പ്രസിഡൻ്റ് ഇക്ബാൽ കുനിശ്ശേരി, അധ്യാപകരായ
ടി.എൻ.മീര, ജിനി എം ജോർജ്ജ്,ബി.ശലബ,വി.സന്തോഷ്, വി.എം.രശ്മി,ഇ.പി പ്രജിത്, യുവസ്വരാജ് ഭാരവാഹികളായ ഉദയൻ വെമ്പല്ലൂർ, കെ.മുരളി, കെ.സി ദീപു ചന്ദ്, സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN