
കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിലെ നരിപ്പറമ്പ് ജി.യു.പി.എസ്. സ്കൂൾ കെട്ടിടം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ കുട്ടികൾക്ക് അവസരങ്ങൾ ഒരുപാടുണ്ട്. അത് സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി ഉപയോഗപ്പെടുത്തണം.
ഇന്നത്തെ കാലത്ത് കുട്ടികൾ നൈപുണ്യത്തിലാണ് കഴിവ് തെളിയിക്കേണ്ടതെന്നും അതിന് വിദ്യാഭ്യാസ വകുപ്പിൻ്റെയും സർക്കാരിൻ്റെയും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞ്ഞത്തിൻ്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും 900 കുട്ടികൾ ഉണ്ടായിരുന്നിടത്ത് 1500 കുട്ടികളാണ് നലവിൽ നരിപ്പറമ്പ് ജി.യു.പി.എസ്. സ്കൂളിൽ പഠിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷനായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പറഞ്ഞു.

പരിപാടിയിൽ തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി മുഹമ്മദലി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ വിനോദ്, ജില്ലാ പഞ്ചായത്ത് മെമ്പർ കമ്മുക്കുട്ടി എടത്തോൾ, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന രാകേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. മുഹമ്മദ് കുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാർഡ് മെമ്പർമാരായ എം. അബ്ബാസ്, വസന്തകുമാരി കേശവൻ, വി.പി മിന്നത്ത്, വി.ടി.എ.കരീം, എം. ഗീത, വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി മനോജ് കുമാർ, നരിപ്പറമ്പ് ജി.യു.പി.എസ് സ്കൂൾ പ്രധാനധ്യാപകൻ എം.കെ ഏലിയാസ്, പി.ടി.എ പ്രസിഡന്റ് പി. മുകുന്ദൻ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ കെ.സി സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇🏻
https://chat.whatsapp.com/LTkaLl218wA9S6STSFBv3g
