Share this News

കേരള പോലീസ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയും, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ സൗഹൃദ മത്സരം “ഫുട്ബാൾ ലഹരി” പാലക്കാട് മേഴ്സി കോളേജിന് അടുത്തുളള മെദാർ മൈതാനത്ത് വച്ച് നടന്നു. മത്സരം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ആവേശം നിറഞ്ഞ മത്സരത്തിൽ പാലക്കാട് ജില്ലാ പോലീസ് ടീം എക്സൈസ് ടീമിനെ തോൽപ്പിച്ച് വിജയികളായി.
വിജയികൾക്കുള്ള സമ്മാനദാനം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ ജയപാലൻ നിർവ്വഹിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX

Share this News