Share this News

മംഗലം ഗാന്ധി സ്മാരക യു.പി സ്കൂളിൽ നാട്ടു രുചി ഭക്ഷ്യ മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ ഉണ്ടാക്കുന്ന നാടൻ വിഭവങ്ങൾ കൊണ്ടുവന്നാണ് മേള ഒരുക്കിയത് വിഭവങ്ങളോടൊപ്പം അവ ഉണ്ടാക്കുന്ന വിധവും എഴുതി പ്രദർശിപ്പിച്ചിരുന്നു ഇലയട, അരിയുണ്ട , മുട്ടപ്പാലട, റവയുണ്ട , ഉണ്ണിയപ്പം, കിണ്ണപ്പം , ചേമ്പിൽ തണ്ട് ബജി , പൂവട , പൊരിച്ച പത്തിരി, തുടങ്ങി നൂറോളം വിഭവങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത് ഫാസ്റ്റ് ഫുഡ് സംസ്കാരം ഇഷ്ടപ്പെടുന്ന പുതുതലമുറയ്ക്ക് പഴമയുടെ നാടൻ വിഭവങ്ങളുടെ രുചിയും ഗുണവും മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു മേളയുടെ ലക്ഷ്യം മികച്ചതും വേറിട്ടതുമായ നാടൻ വിഭവങ്ങൾ ഉണ്ടാക്കി പ്രദർശിപ്പിച്ചവർക്ക് സമ്മാനങ്ങളും നൽകി


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX

Share this News