അഖിലഭാരത അയ്യപ്പ സേവാസംഘം ആലത്തൂർ യൂണിയൻ ചണ്ഡിക ദുർഗ്ഗ സപ്തശതിയാഗം നാളെ

Share this News

മഹാചണ്ഡിക യാഗത്തോടെ പുണ്യഭൂമിയായി മാറിയ അഖില ഭാരത അയ്യപ്പസേവാസംഘം ആലത്തൂർ യൂണിയൻ കെട്ടിടത്തിലെ നവീൻ രാമചന്ദ്രൻ മെമ്മോറിയൽ ഹാളിൽ കൊല്ലൂർ ശ്രീ.മൂകാംബിക ക്ഷേത്ര ട്രസ്റ്റിയും, തന്ത്രിയും, മേൽശാന്തിയുമായ ബ്രഹ്മശ്രീ.രാമചന്ദ്ര അഡിഗയുടെ മുഖ്യ കാർമ്മികത്വത്തിൽ ചണ്ഡിക ദുർഗ്ഗ സപ്തശതിയാഗം (04.12.2022) നാളെ ഞായറാഴ്ച രാവിലെ 7 മണിക്ക് നടത്തുന്നു. ലോക രക്ഷാർത്ഥം സർവ്വജന നന്മക്കായി വാസു നെടുങ്ങാടി കുടുംബത്തിന്റേയും സമർപ്പണമായാണ് യാഗം നടത്തപ്പെടുന്നത്.യാഗശേഷം 12 മണിക്ക് താലൂക്ക് യൂണിയൻ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഹാളിന് ലളിത രാമകൃഷ്ണൻ മെമ്മോറിയൽ ഹാൾ എന്ന നാമകരണവും അവരുടെ ഫോട്ടോ അനാച്ഛാദനവും തരൂർ എം.എൽ.എ. പി.പി സുമോദ് നിർവ്വഹിക്കും
പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഓലശ്ശേരി ദയാനന്ദാശ്രമ മഠാധിപതി സംപൂജ്യ സ്വാമി കൃഷ്ണാത്മാനന്ദയുടെയും മറ്റ് ആചാര്യന്മാരുടെയും സാന്നിദ്ധ്യത്തിൽ തൊണ്ടിക്കുളം രാമുഭാഗവതരും സംഘവും ഭജനോത്സവം അവതരിപ്പിക്കും. അയ്യപ്പസേവാസംഘം ശാഖകൾ അവതരിപ്പിക്കുന്ന ഭജനകളും വേദിയിൽ അരങ്ങേറും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!