Share this News
പരിസ്ഥിതിലോല പ്രഖ്യാപന നീക്കത്തിനെതിരെ പൊൻകണ്ടത്തു പ്രതിഷേധം ഇരമ്പി
വന്യ മൃഗസംരക്ഷണ മേഖലയുടെ പേരിൽ ജനവാസ മേഖലയും കൃഷിയിടവും പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള നീക്കത്തിനെതിരെ പൊൻ കണ്ടത്തു സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ പ്രധിഷേധം ഇരമ്പി.
പൊൻ കണ്ടംപള്ളിയങ്കണത്തിൽ നടന്ന പരിപാടിയിൽ കർഷകസംരക്ഷസമിതി ജില്ലാ കമ്മിറ്റിയംഗം ഡെന്നി തെങ്ങുംപ്പള്ളി വിഷയാവതരണംനടത്തി.മംഗലംഡാം മേഖല പ്രസിഡൻ്റ് ജോണി പരിയംകുളം അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ (ഒലിപ്പാറ) മുഹമ്മദ് കുട്ടി പ്രസംഗിച്ചു. സമിതി യൂണിറ്റ് പ്രസിഡൻ്റും പഞ്ചായത്ത് മുൻ മെമ്പറുമായ ബെന്നി ജോസഫ് സ്വാഗതവും, എസ് എൻ ഡി പി കടപ്പാറ പ്രസിഡൻ്റ് സോമൻ കൊമ്പനാൽ നന്ദിയും പറഞ്ഞു.
Share this News