Date: 12/02/2021
മംഗലംഡാം: മംഗലംഡാമിലെ മണ്ണും ചെളിയും മണലും നീക്കം ചെയ്യുന്ന മംഗലം ഡീസില്റ്റേഷന് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തി .
രാവിലെ ഒൻപതിന് ഡാമിന്റെ പ്രവേശന കവാടത്തിനടുത്ത് വെച്ച് ഖനനം ചെയ്ത ധാതുക്കളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണോദ്ഘാടനം ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു .
സംസ്ഥാനത്തെ ഡാമുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രഥമ പദ്ധതിയാണ് മംഗലംഡാമില്‍ നടന്നുവരുന്നത്.
ജില്ലയിലെ തന്നെ ചുള്ളിയാര്‍ ഡാമാണ് അടുത്തത്.17.70 കോടി രൂപക്ക് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദര്‍ത്തി ഡ്രഡ്ജിംഗ് ആന്‍ഡ് ഇന്‍ ഫ്റാസ്ട്രക്ച്ചര് ലിമിറ്റഡ് എന്ന കന്പനിയാണ് പദ്ധതി കരാര്‍ എടുത്തിട്ടുളളത്.
മണ്ണിന്റെ തോത് 25 .494 മില്യണ്‍ ക്യുബിക് മീറ്ററാണ് ഡാമിന്റെ പൂര്‍ണ ജലസംഭരണ ശേഷി.എന്നാല്‍ പീച്ചിയിലെ കേരള എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെഇആര്‍ഐ) നടത്തിയ പംനത്തില്‍ മണ്ണും മണലും എക്കലും അടിഞ്ഞുകൂടി ഡാമിന്റെ സംഭരണ ശേഷിയില്‍ 2.95 മില്യണ്‍ ഘനമീറ്ററിന്റെ കുറവ് വന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സമാന രീതിയില്‍ കേരളത്തിലെ മറ്റു ഡാമുകളിലും ഈ സ്ഥിതിയുണ്ട്.ഇതേ തുടര്‍ന്നാണ് ഡാമുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനായി 2017ല്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (എസ്ഒപി) എന്ന മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുകയും മണ്ണ് നീക്കം ചെയ്യല്‍ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തിട്ടുള്ളത്. കെ.ഡി.പ്രസേനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു . രമ്യ ഹരിദാസ് എംപി മുഖ്യാതിഥിയായി . മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.