
കടമ്പിടി നെല്ലിയാമ്പാടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തി
മേലാർകോട്- അയിലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കടമ്പിടി മുതുകുന്നി റോഡ് തകർന്ന് യാത്രാ ദുരിതം രൂക്ഷമായിട്ടും പഞ്ചായത്തധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മേലാർകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ദ്വിദിന ഉപവാസ സമരം നടത്തി.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് റോഡ് പണിക്കായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും റോഡ് പണി നടത്താതെ റോഡിന്റെ ഒരു ഭാഗം സംരക്ഷണ ഭിത്തി നിർമിക്കാനും കലുങ്ക് നിർമിക്കാനുമായി തുക മാറ്റുകയായിരുന്നു. പാടശേഖരങ്ങളിൽ നിന്ന് മറു ഭാഗത്തേക്ക് വെള്ളം ഒഴുകുന്നതിന് നിലവിൽ 2 കലുങ്കുണ്ടായിരുന്നു. അതു കൂടാതെയാണ് റോഡ് നിർമിക്കാനുള്ള തുക ഉപയോഗിച്ച് പുതിയ കലുങ്ക് നിർമിച്ചത്. ഇത് കർഷകർക്കിടയിൽ കനത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. വർഷങ്ങളായി ഇവിടെ അറ്റകുറ്റപ്പണി നടത്തിയിട്ട്. ഇത് മൂലം പാതയുടെ പല ഭാഗങ്ങളും തകർന്ന നിലയിലാണ്. സംരക്ഷണ ഭിത്തി നിർമിച്ചതോടെ ഇവിടെ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയുമുണ്ട്. ഇതിനിടയിൽ റോഡ് നിർമിക്കാതെ റോഡ് നിർമിച്ചുവെന്ന് കാണിച്ച് ബ്ലോക്ക് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെതിരെയാണ് ഉപവാസ സമരം നടത്തുവാൻ തീരുമാനിച്ചത് കടമ്പിടി ജംക്ഷനിലാണ് സമരം. നടത്തിയത് മണ്ഡലം പ്രസിഡന്റ് കെ. വി.കണ്ണൻ നേതൃത്വം നൽകും.
ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.വി.ക ണ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.ഷൈജു, . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.സി.സുനിൽ, സി. കെ.വേണു, വി.രാമകൃഷ്ണൻ, കെ.സി.വിജയൻ, പഞ്ചായത്തംഗങ്ങളായ എ.അജിത, വി.മുരളീധരൻ, ആർ.ജയ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.രാകേഷ് എ മൂസ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l
