
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള സാക്ഷരത പ്രേരക് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രേരക്മാർ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സത്യാഗ്രഹത്തിലാണ്.തദ്ദേശ വകുപ്പിലേക്കുള്ള പ്രേരക്മാരുടെ പുനർ വിന്യാസവും വേതനവും അനിശ്ചിതത്തിലാണ്. മുടങ്ങിക്കിടക്കുന്ന വേതനവും ലഭ്യമായിട്ടില്ല.
വേതന കാര്യത്തിൽ കാലോചിത വർദ്ധനവും ആവശ്യപ്പെടുന്നുണ്ട്.100% വേതനം തദ്ദേശ സ്ഥാപനങ്ങൾ വഴി തന്നെ ലഭ്യമാക്കണമെന്നും നിർത്തലാക്കിയ ഇൻഷ്വറൻസ് സ്കീം പുനസ്ഥാപിക്കുകയോ മെഡിസിപ്പിൻ്റെ പരിധിയിലോ കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള സാക്ഷരത പ്രേരക് അസോസിയേഷൻ നേതൃത്വത്തിൽ പ്രേരക്മാർ സത്യാഗ്രഹ സമരം നടത്തുന്നത്.
സമരത്തിൻ്റെ 16 മത് ദിവസമായ ഇന്ന്
സമരം കെ. ഡി പ്രേസേനൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l
