വെമ്പല്ലൂർ ഇറച്ചി മാലിന്യങ്ങൾ സ്ക്കൂൾ പരിസരങ്ങളിലും തള്ളുന്നു

Share this News

വെമ്പല്ലൂർ ഇറച്ചി മാലിന്യങ്ങൾ സ്ക്കൂൾ പരിസരങ്ങളിലും തള്ളുന്നു

വെമ്പല്ലൂർ ജൂനിയർ ബേസിക് സ്കൂളിന്റെ പരിസരത്ത് ഇറച്ചി മാലിന്യം തള്ളുന്നത് തുടർക്കഥയാകുന്നു. തെരുവുനായകൾ മാലിന്യം വലിച്ച് സ്കൂളിനകത്ത് കൊണ്ടിടുന്നതും. ഇതുമൂലം സ്കൂൾ പരിസരമാകെ വൃത്തിഹീനമായിരിക്കുകയാണ്. കൂടാതെ പ്രദേശത്ത് തെരുവു നായ ശല്യവും വർധിച്ചിരിക്കുകയാണ്. പുതുനഗരത്തിൽ നിന്ന് പുലർച്ചെ വരുന്ന കോഴിയും മാംസവും കടത്തുന്ന വാഹനങ്ങളിലാണ് മാലിന്യങ്ങൾ തള്ളുന്നത്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികൾക്ക് ഒരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/GHBywu9UGa01oFJoKsDFxo


Share this News
error: Content is protected !!