
തേങ്കുറുശ്ശി ഗ്രാമ പഞ്ചായത്തിൽ മത്സ്യകൃഷിക്ക് അനുയോജ്യമായ 12 കുളങ്ങളിലെ മത്സ്യക്കുഞ്ഞ് വിതരണവും നിക്ഷേപിക്കലും നടത്തി
കേരള ഫിഷറീസ് വകുപ്പ് മുഖ്യമന്ത്രിയുടെ നൂറ് ദിനകർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പൊതു ജലാശയങ്ങളിൽ മത്സ്യ കൃഷി പ്രോത്സാഹനം. ഇതിന്റെ ഭാഗമായി തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിലെ മത്സ്യകൃഷിക്ക് അനുയോജ്യമായതും ഗുണഭോക്താക്കൾ ഏറ്റെടുത്തതുമായ 12 കുളങ്ങളിലെ മത്സ്യകുഞ്ഞ് വിതരണവും മത്സ്യ കുഞ്ഞ് നിക്ഷേപിക്കലും നടത്തി.

രണ്ട് ഘട്ടങ്ങളിലായി 10 ഹെക്ടർ വിസ്തൃതിയിലായി 43850 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കോച്ചാംകുളത്തെ പുന്നൂർ കുളത്തിൽ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ദേവദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ആർ ഭാർഗ്ഗവൻ വൈസ് പ്രസിഡണ്ട് കെ സ്വർണ്ണ മണി വാർഡ് മെമ്പർമാരായ എ പ്രേമകുമാരി കെ ഉഷ എസ് ഉണ്ണി കുമാരൻ പ്രൊജക്ട് കോർഡിനേറ്റർ കെ എ അജീഷ് പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് എ മുഹമദ് അബ്ബാസ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo
