
വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ഗ്രന്ഥശാല& വായനശാലയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടി സംഘടിപ്പിക്കുന്നു
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 30ന് വൈകുന്നേരം 5മണിക്ക് വടക്കഞ്ചേരി നാട്ടരങ്ങിൽ വെച്ച് “വരവേൽപ്പ് 2023” എന്ന പരിപാടി വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി സുരേഷിന്റെ അധ്യക്ഷതയിൽ തരൂർ നിയോജക മണ്ഡലം എം.എൽ.എ .പി.പി സുമോദ് ഉദ്ഘാടനം ചെയ്യുന്നു.പ്രസ്‌തുത പരിപാടിയിൽ മുഖ്യാതിഥി ആയി എത്തുന്നത് ഇന്ത്യൻ ആംപ്യൂട്ട് ഫുട്ബോൾ ടീം ക്യാപ്റ്റനായ വൈശാഖ് എസ്.ആർ ആണ്. വരവേൽപ്പ് 2023 ന്റെ ഭാഗമായി വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ഗ്രന്ഥശാലയിൽ സമ്മാനപ്പെട്ടി വെച്ചിട്ടുണ്ട്,ഇതിൽ നിന്നും നറുക്കെടുപ്പിലൂടെ ഗ്രന്ഥശാല സന്ദർശകർക്കുള്ള സമ്മാനങ്ങളും എൽ പി ,യുപി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലായി സ്കൂൾതല മത്സരങ്ങളുടെ സമ്മാനങ്ങളും ടി വേദിയിൽ വെച്ച് നൽകുന്നതാണ്,തുടർന്ന് വിവിധ കലാകാരന്മാരെ അണിനിരത്തി സിനിമാറ്റിക് ഡാൻസ്,ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo
