
തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു; പങ്കാളി കസ്റ്റഡിയിൽ
പേരൂർക്കട വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം വഴയില സ്വദേശിനി സിന്ധു (50) ആണ് മരിച്ചത്. പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷിനെ (46) പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യയും കുട്ടികളുമുള്ള രാകേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്തെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തന്റെ പണവും സ്വത്തും തട്ടിയെടുക്കാൻ സിന്ധു ശ്രമിക്കുകയാണെന്ന് രാകേഷ് ആരോപിച്ചു. തുടർന്ന് രാകേഷ് സമീപത്തെ മറ്റൊരു വീട്ടിൽ ഒറ്റയ്ക്ക് താമസം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകമെന്നാണ് വിവരം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo