
തേങ്കുറുശ്ശി ഗ്രാമ പഞ്ചായത്തിൽ മത്സ്യകൃഷിയുടെ ഭാഗമായി “മുറ്റത്തൊരു മീൻ തോട്ടം”. പദ്ധതി രൂപം നൽകി
തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് മത്സ്യ കൃഷി വ്യാപിപ്പിക്കുന്നതിനും മത്സ്യകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി – മുറ്റത്തൊരു മീൻ തോട്ടം പദ്ധതിക്ക് രൂപം നൽകി – 20000 രൂപമാത്രം ചിലവു വരുന്ന പടുതാകുളം വീടിനോട് ചേർന്നോ സ്വന്തം വളപ്പിലോ -അര സെന്റിൽ 5 അടി ആഴത്തിൽ ടാർപോളിൻ വിരിച്ച് വെള്ളം നിറച്ച് കൃഷി ചെയ്യുന്ന രീതിയാണ് മുറ്റത്തൊരു മീൻ തോട്ടം വിഷരഹിതമായ മത്സ്യം അവരവർക്കാവശ്യമായ മത്സ്യംസ്വയം ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ജനറൽ വിഭാഗത്തിന്40% അതായത് – 8000 പഞ്ചായത്ത് സബ് സിഡിയായി നൽകും Sc വിഭാഗത്തിന് 75% അതായത് – 15000 രൂപ സബ്സിഡി നൽകും മത്സ്യ കുഞ്ഞങ്ങൾ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നൽകുന്നു ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതോടൊപ്പം മറ്റു കർഷകർക്ക് മത്സ്യ തീറ്റസബ്‌സിഡിക്കു കൂടി പദ്ധതി ആവിഷ്കരിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു പഞ്ചായത്ത് ഹാളിൽ ചേർന്ന മത്സ്യ കർഷകരുടെ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ആർ ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു എം കെ ശ്രീകുമാർ അദ്ധ്യക്ഷനായി ചെയർ പേഴ്സൺ സജിനി കെ ദേവകി കെ സ്വർണ്ണമണി എപ്രേമകുമാരി എസ് ഉണ്ണി കുമാരൻ ജഗതാംബിക എന്നിവർ സംസാരിച്ചു
ഫിഷറീസ് പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് പദ്ധതി വിശദീകരണം നടത്തി കെ സനൂപ് നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/GHBywu9UGa01oFJoKsDFxo

