പാർക്കിങ് കേന്ദ്രങ്ങളില്ല ; വടക്കഞ്ചേരിയിൽ ‍വാഹനങ്ങൾ നിർത്തുന്നത് ആറുവരിപ്പാതയിൽ

Share this News

പാർക്കിങ് കേന്ദ്രങ്ങളില്ല ; വടക്കഞ്ചേരിയിൽ ‍വാഹനങ്ങൾ നിർത്തുന്നത് ആറുവരിപ്പാതയിൽ

അനധികൃത പാർക്കിങ് വർധിച്ചതോടെ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ രാത്രിയാത്ര അപകടഭീതിയിലാവുന്നു. രാത്രിയാകുന്നതോടെ ടോൾ കേന്ദ്രത്തിന് സമീപം റോഡിൽ വാഹനങ്ങൾ നിർത്തിയിടാനാരംഭിക്കും. ഇതോടെ ആറുവരിപ്പാതയിൽ ഗതാഗതതടസ്സങ്ങളും അപകടങ്ങളും പതിവായിരിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ, നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ മറ്റു വാഹനങ്ങളിടിച്ച് നാല് അപകടങ്ങൾ നടന്നു. രണ്ടുപേർ മരിച്ചു.

ആറുവരിപ്പാത നിർമാണക്കരാർ പ്രകാരം വടക്കഞ്ചേരിക്കും മണ്ണുത്തിക്കുമിടയിൽ ലോറികൾക്കും ട്രക്കുകൾക്കുമായി മൂന്ന് പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഒന്നുപോലും നിർമിച്ചിട്ടില്ല. സ്ഥലമില്ലാത്തതിനെത്തുടർന്നാണ് പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കാത്തത് ദേശീയപാത അതോറിറ്റിയുടെ വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി. രാത്രിയായാൽ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ നിന്ന് അര കിലോമീറ്ററോളം ദൂരത്തിൽ ഇടതുട്രാക്കിൽ വരിവരിയായി വാഹനങ്ങൾ നിർത്തിയിട്ടുണ്ടാകും. ചിലപ്പോൾ രണ്ടാമത്തെ ട്രാക്കിലും വാഹനങ്ങൾ നിർത്തിയിടും. രണ്ട് ട്രാക്കുകൾ പാർക്കിങ് കേന്ദ്രങ്ങളാകുന്നതോടെ ഗതാഗതം ഒരു വരിയിലേക്ക് ചുരുങ്ങും. ഹൈവേപോലീസും ദേശീയപാത അതോറിറ്റി അധികൃതരും റോഡിൽ വാഹനങ്ങൾ നിർത്തരുതെന്ന നിർദ്ദേശം നൽകാറുണ്ടെങ്കിലും ഇവർ പോയിക്കഴിയുമ്പോൾ വീണ്ടും നിർത്തിയിടാറാണ് പതിവ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇

https://chat.whatsapp.com/FqGhRZHxv32A920Ib3gI04


Share this News
error: Content is protected !!