Share this News
വത്തിക്കാൻ കത്തോലിക്ക സഭയുടെ മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു. 95 വയസ്സായിരന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വത്തിക്കാനിലെ മതേർ എക്ലീസിയആശ്രമത്തിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനാൽ 2013ലാണ് അദ്ദേഹം മാർപ്പാപ്പ സ്ഥാനം ഒഴിഞ്ഞത്.
2013-ൽ, 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയായ അദ്ദേഹം എട്ട് വർഷത്തിൽ താഴെ കാലം കത്തോലിക്കാ സഭയെ നയിച്ചു. ബെനഡിക്ട് തന്റെ അവസാന വർഷം ചെലവഴിച്ചത് വത്തിക്കാനിലെ മതിലുകൾക്കകത്തുള്ള മതേർ എക്ലീസിയ ആശ്രമത്തിലാണ്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/J1HMJFl3wghEvs6oiMFojd
Share this News