Share this News

മലയാളി കായികതാരം പി യു ചിത്ര വിവാഹിതയായി
പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയാണ് ചിത്ര. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍.ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ചിത്ര. ബംഗളൂരുവിലെ അത്‌ലറ്റിക്ക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹനിശ്ചയം. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ് ഇപ്പോള്‍ ചിത്ര. കുടുംബജീവിതത്തിനൊപ്പം തന്നെ തന്റെ കായിക കരിയര്‍ പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നതാണ് പ്രതീക്ഷയെന്ന് ചിത്ര പറഞ്ഞു.2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യക്കായി ചിത്ര സ്വര്‍ണം നേടിയിരുന്നു. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/J1HMJFl3wghEvs6oiMFojd

Share this News