
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് കർശനമാക്കാനുള്ള ഉത്തരവ് പാളിയെങ്കിലും പാലക്കാട് സിവിൽ സ്റ്റേഷനിലെ റവന്യു ഓഫിസുകളിലും കലക്ടറുടെ ഓഫിസിലും അതു കൃത്യമായി നടപ്പാക്കുന്നുണ്ട്.റവന്യൂ റിക്കവറി ഓഫിസ്, എൽഎ ഓഫിസ് -1, എൽഎ ഓഫിസ് -2, കലക്ടറുടെ ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലാണു 2018 മുതൽ പഞ്ചിങ് സംവിധാനം പ്രവർത്തിക്കുന്നത്.കോവിഡ് സാഹചര്യത്തിൽ ഒരു വർഷത്തോളം പഞ്ചിങ് നിർത്തിയെങ്കിലും കഴിഞ്ഞ സെപ്റ്റംബറിൽ പുനരാരംഭിച്ചു.

സംസ്ഥാനത്തെ കലക്ടറേറ്റുകളിൽ പാലക്കാടും എറണാകുളത്തുമാണു പഞ്ചിങ് സംവിധാനം പ്രവർത്തിക്കുന്നത്. ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫിസുകളിലും കെൽട്രോണിന്റെ സഹായത്തോടെ പഞ്ചിങ് യന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ സർക്കാർ ഓഫിസുകളിലും ഉടൻ സ്ഥാപിക്കുമെന്നും മാർച്ച് ആദ്യവാരം പ്രവർത്തനം തുടങ്ങുമെന്നും എഡിഎം കെ.മ ണികണ്ഠൻ അറിയിച്ചു. ജനുവരി ഒന്നു മുതൽ എല്ലാ സർക്കാർ ഓഫിസുകളിലും പഞ്ചിങ് കർശനമാക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിട്ടെങ്കിലും സാങ്കേതിക തകരാർ തടസ്സമായി. ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കുമായി സംവിധാനം ബന്ധിപ്പിക്കാൻ കഴിയാത്തതിനാലാണു പദ്ധതി പാളിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/J1HMJFl3wghEvs6oiMFojd