സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന്  ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്

Share this News

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന്  ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കൾക്കായി വിദ്യ വാഹൻ  മൊബൈൽ ആപ്പ്. കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്‌കൂൾ ബസ് ട്രാക്ക് ചെയ്യാം. സ്‌കൂൾ ബസിന്റെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലർട്ടുകൾ തുടങ്ങിയ വിവരങ്ങൾ രക്ഷിതാക്കൾക്ക് വിദ്യ വാഹൻ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.

കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ആപ്പ് തയ്യാറാക്കിയത്. പൂർണ്ണമായും സൗജന്യമായാണ് ഇത് നൽകുന്നത്. ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് 18005997099 ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്താം.ചടങ്ങിൽ ഗതാഗത മന്ത്രി ആൻറണി രാജു, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/J1HMJFl3wghEvs6oiMFojd


Share this News
error: Content is protected !!