ചിറ്റുർ താലൂക്ക് ഗവ.ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടറുടെ സേവനമില്ല ചികിത്സക്കെത്തുന്നവർ വലയുന്നു
ചിറ്റൂർ താലൂക്ക് ഗവ.ആശുപത്രിയിൽ കുട്ടികളെ ചികിത്സിക്കാൻ ഡോക്ടറുടെ സേവനം മുഴുവൻ സമയം ലഭ്യമല്ലാത്തതിനാൽ ഇവിടെ ചികിത്സ തേടി എത്തുന്ന രോഗികൾ വലയുന്നു. ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന ഡോക്ടർക്ക് സൂപ്രണ്ടിന്റെ അധിക ചുമതല നൽകിയതോടെയാണ് ആഴ്ച്ചകളായി കുട്ടികൾക്ക് ഇവിടെ യഥാസമയം ചികിൽസ കിട്ടാതയത്. വിവിധയിനം രോഗവുമായി പ്രതിദിനം 160 മുതൽ 280 വരെ കുട്ടികളാണ് ഒപിയിൽ ചികിത്സ തേടിയെത്തുന്നത്. ആശുപത്രിയിലെ നിലവിലെ സൂപ്രണ്ട് കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ആണെങ്കിലും ആശുപത്രി സംബന്ധിച്ച പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു കൊണ്ടും ഇവിടെയെത്തുന്ന കുട്ടികളുടെ ബാഹുല്യം കാരണം കിട്ടുന്ന കുറച്ച് സമയത്ത് എല്ലാവരെയും നേരാംവണ്ണം നോക്കാൻ കഴിയുന്നില്ല. ചില ദിവസങ്ങളിൽ വിവിധയിനം അസുഖങ്ങളുമായി കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ ഒപി ടിക്കറ്റ് എടുത്ത് ഇവിടെ മണിക്കൂറുകളോളം കാത്തിരിന്നാലും ഡോക്ടറെ കാണതെ തിരികെ പോകേണ്ട ഗതികേടിലാണ്. ഡോക്ടറുടെ സേവനം ലഭിക്കാതെ മറ്റ് സ്വകാര്യ ആശുപത്രിയിലും ജില്ല ആശുപത്രിയിലും ചികിൽസ തേടേണ്ട അവസ്ഥയുമുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ എത്രയും വേഗം കുട്ടികളുടെ ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂർ താലൂക്ക് ഗവ.ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ കണക്കമ്പാറ ബാബു ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/BVJFVOpn2JA8X1duo1ZJVF