ലൈഫ് മിഷനില്‍ വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 9 വരെ നീട്ടി

Share this News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 9 വരെ നീട്ടി നല്‍കി. അര്‍ഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. നിലവില്‍ ഓഗസ്റ്റ് 1 മുതല്‍ 27 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നല്‍കിയ സമയം.

എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിനു ആവശ്യമായ രേഖകൾ സംഘടിപ്പിച്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എത്തിക്കുവാൻ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ 9 വരെ സമയം നീട്ടി നല്‍കുന്നതിന് ഇപ്പോള്‍ തീരുമാനിച്ചത്. ആഗസ്റ്റ് 1 മുതല്‍ ഇന്നുവരെ 6,39,857 അപേക്ഷകളാണ് പുതിയതായി വീടിനായി ലഭിച്ചത്. ഇതില്‍ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത 1,81,044 കുടുംബങ്ങളും ഉള്‍പ്പെടും.

vadakkencheryupdation.com


Share this News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!